കർഷകർക്ക് ഡിഗ്രികൾ
കെവിപി ഓണററി ഡിപ്ലോമ സർട്ടിഫിക്കറ്റ്
കെ ഫ് യു ഹോണററി ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് i)വാചാ അല്ലെങ്കിൽ എഴുത്ത് പരീക്ഷ പാസ്സാകണം
ii) എഴുതാനും വായിക്കാനും കഴിയുക എന്നത് ഒരു മുൻ വ്യവസ്ഥ അല്ല iii) കെവിപി ഓണററി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം കൃഷിയിലോ അനുബന്ധ പ്രവർത്തനങ്ങളിലോ വയലുകളിലോ സംരംഭങ്ങളിലോ ഏർപ്പെടാൻ സന്നദ്ധതയുള്ളവരായിരിക്കണം. iv) സന്നദ്ധസേവനം നടത്തുകയും കെവിപി ഫാമിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ജോലി ചെയ്യുകയും വേണം.
കർഷക ശാസ്ത്രത്തിൽ ഓണററി ബിരുദ സെര്ടിഫിക്കറ്റ്
കെവിപി ഫാക്കൽറ്റിയായി മൂന്ന് വർഷത്തെ സേവന/പ്രവൃത്തി പരിചയം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ർഷക ശാസ്ത്രത്തിൽ ഓണററി ബിരുദ സെര്ടിഫിക്കറ്റ്നു അപേക്ഷിക്കാം. കെവിപിയുടെ ആവശ്യകതകളും നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാൽ, ആവശ്യമായ ഫീസ് അടച്ച്, ചെയർമാന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചാൽ സർട്ടിഫിക്കറ്റ് നൽകാം.
ലക്ചറർ
ക്ർഷക ശാസ്ത്രത്തിൽ ഓണററി ബിരുദ സെര്ടിഫിക്കറ്റ് നേടിയവർക്ക് ലക്ചറർ പദവിക്ക് അപേക്ഷിക്കാം. ആവശ്യമായ ഫീസ് അടച്ച് ചെയർമാന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചാൽ പദവി നൽകാം.
ഹോണറെറി പി ജി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ് സെര്ടിഫിക്കറ്റ്
കെ ഫ് യു ലെക്ചർ ആയി ചുരുങ്ങിയത് രണ്ട് വർഷത്തെ സേവനം വിജയകരമായി പൂർത്തിയാക്കിയാൽ കെ ഫ് യു
ഹോണറെറി പി ജി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ് ഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണു.
ഹോണറെറി പി ജി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ് സെര്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ഒരു ഫാക്കൽറ്റി അംഗത്തിന്
റീഡർ സ്ഥാനപ്പേരിന് അപേക്ഷിക്കാവുന്നതാണു . നിശ്ചിത ഫീസ് അടക്കുകയും ചെയർമാന്റെ അംഗീകാരം ലഭിക്കുകയും ചെയ്താൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് റീഡർ സ്ഥാനപ്പേര് നൽകാവുന്നതാണ്
ഹോണറെറി പി എച്ച് ഡി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ്സെര്ടിഫിക്കറ്റ്
കെ ഫ് യു റീഡർ ആയി ചുരുങ്ങിയത് മൂന്നു വർഷത്തെ സേവനം വിജയകരമായി പൂർത്തിയാക്കിയാൽ കെ ഫ് യു
ഹോണറെറി പി എച്ച് ഡി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ് സെര്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണു.
ഹോണറെറി പി എച്ച് ഡി ഡിഗ്രി ഇൻ ഫാർമേഴ്സ് സയൻസ് സെര്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ ഒരു ഫാക്കൽറ്റി അംഗത്തിന് പ്രൊഫസർ സ്ഥാനപ്പേരിന് അപേക്ഷിക്കാവുന്നതാണു . നിശ്ചിത ഫീസ്
അടക്കുകയും ചെയർമാന്റെ അംഗീകാരം ലഭിക്കുകയും ചെയ്താൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പ്രൊഫസർ സ്ഥാനപ്പേര്
നൽകാവുന്നതാണ്