top of page

ഞങ്ങളെ കുറിച്ച് 

കേരള ഫാർമേഴ്‌സ് യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന കർഷക വിദ്യാപീഠത്തിന്റെ ആസ്ഥാനം കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞ വളപ്പാണ് ..  കർഷകർക്കായി കർഷകരുടെ ഒരു സർവ്വകലാശാലയാണ് ഇത്. 2019- ൽ വിജ്ഞാനവ്യാപന ശാസ്ത്രജ്ഞനായ പ്രൊഫ. കെ. അബ്ദുൾ കരീമിന്റെ അധ്യക്ഷതയിൽ നിലവിൽ വന്നു.  പ്രശസ്ത കർഷക സ്നേഹിയും കൃഷി സ്നേഹിയുമായ  അബ്ദുല്ല എടക്കാവ് ആണ് ഡയറക്ടർ.  ഡോക്ടർ കരീമിന്റെ ആശയസാക്ഷാത്കാരമാണ്. കർഷക വിദ്യാപീഠം.

ഫാർമേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യം കർഷകരുടെ കൃഷിയിലും പുതിയ ശാസ്ത്ര അധിഷ്ഠിത അറിവിലും വൈദഗ്ധ്യമുള്ള ഒരു പുതിയ തലമുറ കർഷകരെ വാർത്തെടുക്കുക എന്നതാണ്. കർഷകരുടെ വിദ്യാഭ്യാസം, കർഷകരുടെ പരീക്ഷണവും ഗവേഷണവും, കർഷരിൽ നിന്നും കർഷകരിലേക്കുള്ള വിജ്ഞാന വ്യാപനം, സംസ്കരണവും, മൂല്യവർദ്ധനവും വിപണനവും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിൽ കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം   ക്രമാനുഗതമായി കുറയുന്നു. കർഷകരുടെ മക്കൾ   കൃഷിയെ ഒരു തൊഴിലായി തിരഞ്ഞെടുക്കുന്നില്ല; പരമ്പരാഗതമായി “കർഷകർ” എന്നറിയപ്പെടുന്ന തലമുറ പതുക്കെ അപ്രത്യക്ഷമാകുന്നു. അതിനാൽ നിലവിലുള്ള കാർഷിക സമൂഹത്തെ സംരക്ഷിക്കുകയും അവരുടെ അറിവ്, പാരമ്പര്യം, സംസ്കാരം എന്നിവ യുവതലമുറയിലെ ഇതിന് സന്നദ്ധരായ വിഭാഗങ്ങൾക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് കേരള കർഷക സർവകലാശാല വിഭാവനം ചെയ്യപ്പെട്ടതും അതിന്റെ പ്രവർത്തനം ആരംഭിച്ചതും.

KVP About.png
KVP about 1.png
bottom of page