top of page

Saffron: The World’s Most Expensive Spice - A High-Tech Opportunity for Kerala..

Updated: Dec 17, 2025

സമുദ്രനിരപ്പിൽനിന്ന് 2,000-2,500 മീറ്റർ ഉയർന്ന പ്രദേശങ്ങളിൽ നടക്കുന്ന കുങ്കുമക്കൃഷി ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ, കേരളം ഉൾപ്പെടെയുള്ള താഴെ സമതലങ്ങളിലും ചെയ്യാനാവും. ഗുജറാത്തിലും ആന്ധ്രയിലുമൊക്കെ ഹൈ ടെക് രീതിയിലുള്ള കുങ്കുമകൃഷി ആരംഭിച്ചു കഴിഞ്ഞു. ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് വിദ്യകൾ പ്രയോജനപ്പെടുത്തി നിയന്ത്രിതാന്തരീക്ഷത്തിൽ വിജയകരമായി അവർ കുങ്കുമം വിളയിക്കുന്നു. ഉൽപന്നത്തിൻ്റെ ഗുണമേന്മയാകട്ടെ, ഒരു പടി മുന്നിലും. ( ബാക്കി ഇന്ഗ്ലിഷ്- ന് ശേഷം വായിക്കാം)

At prices that can touch ₹3 lakh per kilogram, saffron is easily the most valuable spice crop in the world. India consumes nearly 100 metric tonnes of saffron every year, but produces only 8–10 metric tonnes domestically. The shortfall is met almost entirely through imports.

Traditionally, Kashmir is the only region in India suited for saffron cultivation, with the Pampore belt long regarded as the heartland of this prized crop. Grown at elevations of 2,000–2,500 metres above sea level, Kashmiri saffron enjoys global recognition for its colour, aroma, and potency.

Breaking the Altitude Barrier

What was once thought possible only in the highlands is now being achieved in the plains. With the advent of high-tech, controlled-environment agriculture, saffron cultivation is no longer confined to Kashmir. States like Gujarat and Andhra Pradesh have already demonstrated that saffron can be successfully grown using hydroponic and aeroponic systems, even at low altitudes.

Under carefully controlled temperature, humidity, and light conditions, farmers are now producing saffron of exceptional quality - sometimes superior to traditional produce.

Learning from Kashmir, Scaling Beyond It

Most aspirants to high-tech saffron farming begin their journey in Kashmir—visiting the Saffron Research Institute at Pampore and traditional saffron fields. They also study successful high-tech farms operating outside the region to understand how technology replicates and refines nature.

High-tech saffron cultivation involves creating a precisely regulated artificial growing environment, often within just a few hundred square feet. Saffron is a crop that demands different temperatures at different stages—flowering, vegetative growth, dormancy, and corm multiplication. Automated systems manage these transitions with remarkable precision.

Corms, Cycles, and Controlled Climate

Saffron is propagated through corms, the bulb-like planting material. In traditional open fields, especially in Kashmir, a single planting can continue for up to 15 years, as plants produce increasing numbers of daughter corms each season.

In controlled farming, the approach is more dynamic. Corms ready for flowering are stored at optimal temperatures, then induced to bloom. After flowering, they are transferred to water trays to stimulate root growth, replanted for corm multiplication, and later allowed a dormancy phase. This annual cycle is repeated with clockwork precision, enabled by technology.

Despite the complexity—temperature control, nutrient delivery through water and air, and careful handling at each stage—modern systems make the process reliable and scalable.

More Yield, Less Space

One of the biggest advantages of high-tech saffron farming is productivity. What traditionally requires one acre of land can now be achieved within just 450–500 square feet. Even in Kerala, saffron can be cultivated year-round by recreating the crop’s natural climate.

Flowering occurs only once a year—typically during September–October—even under controlled conditions. The rest of the year is devoted to growth and dormancy.

Some farmers adopt a hybrid model: corms are kept in a controlled environment only during the two-month flowering period, and grown in soil within a polyhouse for the remaining months. This allows cultivation to be organised in multiple batches, improving overall efficiency.

The Economics of Gold-Red Threads

High-quality saffron corms can cost up to ₹3,500 per kilogram. From 10 kg of corms, only about 12 grams of saffron are obtained. Yet returns are substantial: a 150-square-foot unit can yield around 500 grams of saffron per batch. Income is further enhanced by selling surplus corms or reusing them for future cycles.

With proper infrastructure, farmers can organise six batches a year, potentially producing up to 3 kilograms of saffron annually.

From Flower to Spice

Saffron is derived not from the flower itself, but from its female reproductive part—the stigma and attached style. Producing one kilogram of saffron requires 1.5 to 2 lakh flowers. After harvesting, the strands are dried, gently massaged to enhance colour and aroma, graded by length, and prepared for the market.

A Global Crop with Local Identity

Saffron is cultivated across Iran, China, Afghanistan, Greece, Egypt, Israel, Pakistan, and Iraq. Global production stands at about 300 metric tonnes, with Iran contributing nearly 90%.

Yet not all saffron is equal. Quality—and market price—varies widely by region. Pampore saffron continues to command the highest premium, setting the benchmark for excellence worldwide.

As technology reshapes agriculture, saffron—once bound by geography—is emerging as a high-value opportunity for innovative farmers across ഇന്ത്യ

================

""ഏറ്റവും വിലയേറിയ സുഗന്ധ വിള"

ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കിലോയ്ക്ക : മൂന്നു ലക്ഷം രൂപ വരെ വിപണി വിലയുള്ള കാർഷികോൽപന്നമാണു കുങ്കുമം. രാജ്യ ത്തെ കുങ്കുമ ഉപഭോഗം: വർഷം 100 മെട്രിക് ടൺ വാർഷികോൽപാദനം, 8-10 മെട്രിക് ടൺ മാത്രം. ഈ വൻ വിടവ് നികത്തുന്നത്‌ ഇറക്കു മതിയിലൂടെയാണ്. രാജ്യത്ത്, നിലവിൽ, കുങ്കുമക്കൃഷിക്ക് യോജ്യമായ കാർഷികമേഖല കശ്മീർ മാത്രമാണ്. കശ്‌മീരിൽത്തന്നെ മുഖ്യമായും പാംപോർ പ്രദേശം.

എന്നാൽ, സമുദ്രനിരപ്പിൽനിന്ന് 2,000-2,500 മീറ്റർ ഉയർന്ന പ്രദേശങ്ങളിൽ നടക്കുന്ന കുങ്കുമക്കൃഷി ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ, കേരളം ഉൾപ്പെടെ യുള്ള താഴെ സമതലങ്ങളിലും ചെയ്യാനാവും. ഗുജറാത്തിലും ആന്ധ്രയിലുമൊക്കെ ഹൈ ടെക് രീതിയിലുള്ള കുങ്കുമകൃഷി ആരംഭിച്ചു കഴിഞ്ഞു. ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് വിദ്യകൾ പ്രയോജനപ്പെടുത്തി നിയന്ത്രിതാന്തരീക്ഷത്തിൽ വിജയകരമായി അവർ കുങ്കുമം വിളയിക്കുന്നു. ഉൽപന്നത്തിൻ്റെ ഗുണമേന്മയാകട്ടെ, ഒരു പടി മുന്നിലും.

ഹൈ ടെക് കുങ്കുമക്കൃഷിയിൽ താല്പര്യമുള്ളവരിൽ പലരും ആദ്യം ചെയ്യുന്നത്‌ . പാംപോറിലുള്ള കുങ്കുമ ഗവേഷണ സ്‌ഥാപനവും കശ്‌മീരിലെ പരമ്പരാഗത കുങ്കുമക്കൃഷിയിടങ്ങളും സന്ദർശിക്കുകയാണ്, അതോടൊപ്പം, കാശ്മീരിന് പുറത്ത് മറ്റ്സം സ്‌ഥലങ്ങളിൽ നടക്കുന്ന ഹൈടെക് കുങ്കുമക്കൃഷികളും കാണുക എന്നതാണ്

ഹൈ ടെക് കുങ്കുമകൃഷിയിൽ ചെയ്യുന്നത്, ഏതാനും ചതുരശ്ര അടിയിൽ കുങ്കുമത്തിന്റ വളർച്ചയ്ക്കും പൂവിടലിനുമെല്ലാം ആവശ്യമായ കാലാവസ്‌ഥ ക്രമീകരിച്ചു് കൃത്രിമമായ കൃഷിയിടം തയാറാക്കുകയാണ് വളർച്ചയുടെയും ഉൽപാദനത്തിന്റെയും പ്രവർ ധനത്തിന്റെയുമെല്ലാം ഘട്ടങ്ങളിൽ വ്യത്യസ്‌ത താപനില ആവശ്യമുള്ള വിളയാണു കുങ്കുമം. ഓരോ ഘട്ടത്തിനും അനുസൃതമായി താപനില സ്വയം ക്രമീകരിക്കപ്പെടുന്ന ഓട്ടമേഷൻ സംവിധാനം, ഈ കൃത്രിമ കൃഷിയിടത്തിൽ സജ്‌ജീകരിക്കുകയാണ് ചെയ്യുന്നത്.

കിഴങ്ങു (corms) കളാണ് കുങ്കുമത്തിന്റെ നടീൽവസ്തു. കശ്മീരിലേതുപോലെ തുറസ്സായ സ്‌ഥലത്തെങ്കിൽ ഒരിക്കൽ കൃഷി ചെയ്താൽ പിന്നെ 15 വർഷത്തേക്ക് ആവർ ത്തനകൃഷി ആവശ്യമേയില്ല. . വർഷംതോറും ചെടി കൂടുതൽ പിള്ളക്കിഴങ്ങുകൾ ഉൽപാദിപ്പിക്കും, അതിനനുസരിച്ച് പൂക്കളുടെ ഉൽപാദനം വർധിക്കും.

കൃത്രിമ കാലാവ സ്ഥയൊരുക്കി, കേരളത്തിൽ എവിടെയും കുങ്കുമം വിളയിക്കാം. പരമ്പ രാഗത കൃഷിയേക്കാൾ ഉൽപാദനത്തിൽ ഗണ്യമായ വർധനയുമുണ്ടാകും. പരമ്പരാഗത കൃഷിയിൽ ഒരേക്കറിൽനിന്നു ലഭിക്കുന്ന കുങ്കുമം 450 മുതൽ 500 ചതുരശ്ര അടി മാത്രം വരുന്ന ഹൈടെക് കൃഷിയിടത്തിൽ വിളയിക്കാനാകും.l

സെംപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ് കുങ്കുമത്തിന്റെ പൂക്കാലം. പൂക്കളുടെ ഉൽപാദനം, പ്രവർധനം, നിദ്രാവസ്‌ഥ എന്നിങ്ങനെ ചെടിയുടെ ഓരോ ഘട്ടത്തെയും നിയന്ത്രിക്കുന്നത് കാലാവസ്‌ഥാ ഭേദങ്ങളാണ്. നിയന്ത്രിതാന്തരീക്ഷമുള്ള കൃഷിയിടത്തിലും വർഷത്തിൽ ഒറ്റത്തവണ മാത്രമേ ഒരു കുങ്കുമച്ചെടി പൂവിടൂ. ശിഷ്‌ടകാലം മേൽ പറഞ്ഞപോലെ പ്രവർധനകാലമായും സുഷുപ്‌തികാലമായും കഴിഞ്ഞുപോകും.

പരമ്പരാഗതക്കൃഷിയിൽ വർഷം മുഴുവൻ വിത്ത് മണ്ണി lനടിയിൽത്തന്നെ കിടക്കുകയാണെങ്കിൽ ഹൈടെക് കൃഷി വ്യത്യസ്തമാണ്. പൂവിടാൻ സജ്‌ജമായ കിഴങ്ങുകൾ നടീൽമാധ്യമത്തിൽനിന്നെടുത്ത് യോജ്യമായ താപനിലയിൽ സൂക്ഷിക്കുന്നു. പൂവിടൽകാലം കഴിയുമ്പോൾ കിഴങ്ങുകൾ വേരുകൾ മുളയ്ക്കാനായി ട്രേയിലെ വെള്ളത്തിൽ മുട്ടിച്ചു വയ്ക്കുന്നു. വേരുകൾ വരുന്നതോടെ അവയെ വീണ്ടും നടീൽമാധ്യമത്തിലേക്കു മാറ്റി നടന്നു. തുടർന്നു വരുന്നത് പിള്ളക്കിഴങ്ങുകളുടെ ഉൽപാദനകാലവും സുഷുപതി കാലവുമാണ്. വീണ്ടും പൂവിടലിന് സജ്‌ജമാകുന്നതോടെ കിഴങ്ങുകളെ വീണ്ടെടുക്കുന്നു. ഓരോ വർഷവും ഈ ചാക്രിക രീതി തുടരുന്നു. ഓരോ ഘട്ടത്തിലും ആവശ്യമായ താപവ്യതിയാനങ്ങൾ കൃത്യതയോടെ ക്രമീകരിക്കുന്നതും പോഷകങ്ങൾ വെള്ളത്തിലൂടെയും അന്തരീക്ഷത്തിലൂടെയും നൽകുന്നതും വെല്ലുവിളിയാണെങ്കിലും, ഇവയെല്ലാം സാങ്കേതികവിദ്യ സാധ്യമാക്കിത്തരുന്നു.

വർഷത്തിൽ, പൂവിടീൽകാലമായ രണ്ടു മാസം മാത്രം കിഴങ്ങുകളെ കൃത്രിമാന്തരീക്ഷത്തിൽ പരിപാലിച്ച് ബാക്കി കാലങ്ങളിൽ പുറത്തെ പോളിഹൗസിലെ മണ്ണിലേക്കു മാറ്റി നടാം. പ്രവർധനത്തിനും സുഷുപ്താവസ്ഥയ്ക്കും ശേഷം പൂവിടൽക്കാലം എത്തുമ്പോൾ അവയെ മണ്ണിൽനിന്നെടുത്തു തിരിച്ചെത്തിച്ചാൽ മതി.

അങ്ങനെ വരുമ്പോൾ വർഷം പല ബാച്ചുകളായി കൃഷി ക്രമീകരിക്കാനും കഴിയും. അതേസമയം പുറത്തെ പോളി ഹൗസിലും യോജ്യമായ താപനില ക്രമീകരിക്കേണ്ടതുണ്ട്

മികച്ച കുങ്കുമവിത്തിനു കിലോയ്ക്ക് 3,500 രൂപ വരെ വിലയുണ്ടത്രേ. 10 കിലോ വിത്തിൽനിന്ന് 12 ഗ്രാം കുങ്കുമം ലഭിക്കും. 150 ചതുരശ്ര അടി കൃഷിയിടത്തിൽ നിന്ന് ഒരു ബാച്ചിൽ അര കിലോ കുങ്കുമം വിളവെടുക്കാനാകും. കുങ്കുമത്തിൻ്റെ കിഴങ്ങുകൾ വിറ്റും വരുമാനം വരും. വിത്തുകൾ തുടർക്കൃഷിക്കായും ഉപയോഗിക്കാം. പുറത്തൊരു പോളിഹൗസു കൂടി സജ്‌ജീകരിച്ച് 500 കിലോ വീതമുള്ള 6 ബാച്ചുകളായി കൃഷി ക്രമീകരിക്കാനായാൽ വർഷം 3 കിലോ ഉൽപാദനം സാധ്യമാക്കാവന്നതാണ്.

പൂവല്ല, പൂവിന്റെ പെൺഭാഗമായ stigma യും അതിനോടു ചേർന്ന style ഉം ഉണക്കിയെടുക്കുന്നതാണ് കുങ്കുമപ്പൂവ് എന്ന സുഗന്ധവ്യഞ്ജനം. 1.5-2 ലക്ഷം പൂക്കൾ വേണ്ടി വരും ഒരു കിലോ കുങ്കുമം ലഭിക്കാൻ. ശ്രദ്ധാപൂർവം വിളവെടുത്ത ഈ ഭാഗം ഡ്രയറിൽ ഉണക്കിയശേഷം കയ്യിലെ ഈർപ്പത്തിൽ മസാജ് ചെയ്തെടുക്കുമ്പോൾ അതിന് ആകർഷകമായ നിറവും സുഗന്ധവും വരുന്നു. നീളത്തിനനുസരിച്ച് ഗ്രേഡ് ചെയ്‌ത് വിപണിയിലെത്തിക്കാവുന്നതാണ്.

ചൈന, ഇറാൻ, ഇറാക്ക്, ഇസ്രയേൽ, ഈജിപ്‌ത്, ഗ്രീസ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലും കുങ്കുമക്കൃഷിയുണ്ട്. ആഗോളോൽപാദനം ഏകദേശം 300 മെട്രിക് ടൺ എന്നാണ് കണക്ക്. 90 ശതമാനവും ഇറാൻ്റെ സംഭാവനയാണ്. എല്ലായിടത്തും വിളയുന്ന കുങ്കുമപ്പൂവിന് ഒരേ ഗുണമേന്മയല്ല ഉള്ളത്. കൃഷി ചെയ്യുന്ന പ്രദേശങ്ങൾക്കനുസരിച്ച് ഗുണനിലവാരം വ്യത്യാസപ്പെടും. അതനുസരിച്ച് വിപണിമൂല്യവും മാറും. പാംപോറിൽ വിളയുന്ന കുങ്കുമത്തിനാണ് നിലവിൽ വിപ ണിയിൽ ഏറ്റവും മൂല്യം.

=====================

കടപ്പാട്: കർഷകശ്രീ

Comments

bottom of page