top of page

India’s Avocado Moment: A Market Ripe for the Taking - And Kerala Is Very Much in the Picture

കേരളം: വലിയൊരു സാധ്യത :-

പലർക്കും ഇന്നും ഒരു തെറ്റിദ്ധാരണയുണ്ട് - ഹാസ് പോലുള്ള മികച്ച അവക്കാഡോ ഇനങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ വളരൂ എന്നത്.

വാസ്തവത്തിൽ, 38°C-ന് മുകളിലേക്ക് താപനില ഉയരാത്തതും, പൂക്കാലത്ത് 8°C-ന് താഴേക്ക് പോകാത്തതുമായ പ്രദേശങ്ങൾ അവക്കാഡോ കൃഷിക്ക് അനുയോജ്യമാണ്.

കേരളത്തിൽ ഇത്തരത്തിലുള്ള അനേകം മൈക്രോ-കാലാവസ്ഥകൾ നിലവിലുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന, ഡ്രെയിനേജ്, പ്രാദേശിക കാലാവസ്ഥ, കാലാവസ്ഥാമാറ്റത്തിനുള്ള സാധ്യത എന്നിവയാണ്.

ഇംഗ്ലീഷ്ന് ശേഷം മലയാളം തുടർന്ന് വായിക്കാം...

India stands at the threshold of a quiet but significant horticultural shift. From an estimated 10,000 tonnes of avocado consumption last year, demand is projected to rise to around 40,000 tonnes by 2026-27. Such fourfold growth within a short span is rare in agriculture. It explains why global avocado-producing countries are closely tracking India as the next major consumption market.

Yet, despite this explosive demand, India remains a marginal producer, almost absent from the global avocado supply chain. The irony is stark: while imported avocados command premium prices in Indian supermarkets, domestic production fails to capture either value or volume.


Why Avocado Is Different

Avocado today occupies a unique position among fruits. In terms of nutritional richness, health value, and consumer perception, it stands apart. High-quality avocados are rich in beneficial fats, fibre, potassium, and antioxidants, making them a preferred fruit among health-conscious and urban consumers. In every sense-nutritional, economic, and symbolic-avocado is a premium fruit.

But this is also where many go wrong. Avocado is not a crop where any variety will suffice. Only internationally accepted, high-oil, good-shelf-life cultivars fetch premium prices. Growing inferior or unsuitable types only ensures poor returns, regardless of yield.


Global Lessons-and India’s Reality

Globally, Mexico dominates avocado production, largely because of exceptionally favourable climate. There, avocado trees thrive with minimal intervention, often producing two crops a year. India, however, must contend with variable soils, climatic stress, and increasing climate uncertainty.

Yet this does not make avocado unsuitable for India—far from it. With informed choices, international-grade avocados can be cultivated across diverse Indian agro-ecologies, from uplands to midlands and even selected coastal regions.

Kerala: An Overlooked Opportunity

Contrary to widespread belief, avocado comes up well in Kerala too. The state’s diverse topography—ranging from high ranges to midlands and coastal belts—offers multiple micro-climates suitable for avocado cultivation.

The misconception that premium avocados grow only at high altitudes has discouraged many potential growers. In reality, avocado can be successfully cultivated in regions where:

temperatures do not exceed 38°C, and

temperatures during flowering do not fall below 8°C.

Kerala meets these conditions in many pockets. What matters most is not altitude alone, but soil structure, drainage, micro-climate, and long-term climate resilience.


The Real Constraint: Wrong Varieties

The limited avocado cultivation currently seen in India suffers from a fundamental flaw: the dominance of low-demand varieties. Many of the types grown today are characterised by:

non-uniform fruit size

lower oil and nutritional content

premature fruit drop

very short shelf life

poor suitability for processing and export

This explains a puzzling contradiction: imported avocados sell at high prices, while Indian-grown avocados fetch only modest returns.

Climate Change Raises the Stakes

Climate change adds a new layer of urgency. Varieties that appear suitable today may become unproductive tomorrow. Future avocado expansion must therefore be climate-smart from the outset.

The way forward lies in:

identifying location-specific rootstocks adapted to local soils

grafting them with market-preferred, climate-tolerant cultivars

producing uniform, high-quality planting material with proven performance

This approach alone can ensure productivity, quality, and resilience.

Beyond Hass: Smarter Variety Choices

An exclusive fixation on the Hass variety is neither scientific nor strategic. In some regions, Hass exhibits biennial bearing. Fortunately, excellent alternatives exist:

Pinkerton – similar to Hass in appearance and nutritional value, and widely considered better suited to Indian conditions

Lamb Hass – another internationally valued cultivar

Ettinger – suitable for specific agro-climatic niches

Diversification, guided by science rather than fashion, is the key.


The Road Ahead

India’s avocado future will not be decided by enthusiasm alone, but by precision—in rootstock selection, varietal choice, and climate assessment. Kerala, with its experienced tree-crop farmers and favourable micro-climates, is well placed to participate meaningfully in this transition.

If done right, Kerala can move from scattered backyard trees to a serious contributor in India’s premium avocado landscape, capturing value that currently flows abroad and offering farmers a genuinely high-return fruit crop.


അവക്കാഡോ - പ്രീമിയം പഴങ്ങളിൽ മുൻനിരയിൽ

കഴിഞ്ഞ വർഷം ഇന്ത്യയിലെ അവക്കാഡോ ഉപഭോഗം ഏകദേശം 10,000 ടൺ ആയിരുന്നെങ്കിൽ, 2026-27 ഓടെ ഇത് 40,000 ടണ്ണിലേക്ക് ഉയരുമെന്നതാണ് കണക്ക്. അതിവേഗം വളരുന്ന വിപണികളിൽ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ലോകത്തിലെ പ്രധാന അവക്കാഡോ ഉൽപാദക രാജ്യങ്ങൾ ഇന്ത്യയെ ഭാവിയിലെ പ്രധാന വിപണിയായി കാണുന്നു

എന്നാൽ, ഈ വൻ സാധ്യതയ്ക്കിടയിലും അവക്കാഡോ ഉൽപാദനത്തിൽ ഇന്ത്യ ഇന്നും ചിത്രത്തിലെങ്ങുമില്ല എന്നതാണ് വിരോധാഭാസം.


പോഷകവും മൂല്യവും ചേർന്ന പ്രീമിയം പഴം”

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ, പോഷകസാന്ദ്രതയുടെ കാര്യത്തിൽ, വിപണിമൂല്യത്തിന്റെ കാര്യത്തിൽ - അവക്കാഡോയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു ഫലം ഇന്ന് വിപണിയിൽ ഇല്ലെന്ന് ഉറപ്പിച്ചു പറയാം.

ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ - എല്ലാം ചേർന്ന ഒരു പൂർണ്ണ പ്രീമിയം ഫ്രൂട്ട്.

എന്നാൽ, ഏതെങ്കിലും ഇനം കൃഷി ചെയ്തിട്ട് കാര്യമില്ല. രാജ്യാന്തര വിപണിയിൽ വിലയും മൂല്യവുമുള്ള ശരിയായ ഇനം തന്നെ തിരഞ്ഞെടുക്കണം. അല്ലാത്തപക്ഷം വിളവ് ലഭിച്ചേക്കുമെങ്കിലും ലാഭമുണ്ടാകില്ല.


ലോകം ചെയ്യുന്നതും നമ്മൾ ചെയ്യേണ്ടതും

ലോകത്തിലെ ഏറ്റവും വലിയ അവക്കാഡോ ഉൽപാദക രാജ്യം മെക്സിക്കോയാണ്. അവിടുത്തെ അവക്കാഡോ ഗുണനിലവാരത്തിലും വിപണിമൂല്യത്തിലും മുന്നിലാണ്. പക്ഷേ, മെക്സിക്കോയിൽ അവക്കാഡോ കൃഷി അത്ര കഠിനാധ്വാനത്തോടെ ചെയ്യുന്നതല്ല. കാലാവസ്ഥയുടെ അത്യന്തം അനുകൂലമായത് കൊണ്ട്, വലുതായി പരിപാലിച്ചില്ലെങ്കിലും, സമൃദ്ധമായി വിളയുന്നു. ചില പ്രദേശങ്ങളിൽ വർഷത്തിൽ രണ്ട് സീസൺ വരെ വിളവ് ലഭിക്കുന്നു.

നമ്മെ സംബന്ധിച്ചിടത്തോളം, അവൊക്കാഡോ കൃഷി ചെയ്യാൻ മണ്ണിന്റെയും കാലാവസ്ഥയുടെയും പരിമിതികൾ അതിജീവിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ശരിയായ സമീപനം സ്വീകരിച്ചാൽ, മലനാട്ടിൽ മാത്രമല്ല - ഇടനാട്ടിലും ചില തീരപ്രദേശങ്ങളിലും വരെ = രാജ്യാന്തര നിലവാരമുള്ള അവക്കാഡോ നമുക്ക് കൃഷി ചെയ്യാൻ കഴിയും.


കേരളം: വലിയൊരു സാധ്യത...

പലർക്കും ഇന്നും ഒരു തെറ്റിദ്ധാരണയുണ്ട് - ഹാസ് പോലുള്ള മികച്ച അവക്കാഡോ ഇനങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ വളരൂ എന്നത്.

വാസ്തവത്തിൽ, 38°C-ന് മുകളിലേക്ക് താപനില ഉയരാത്തതും, പൂക്കാലത്ത് 8°C-ന് താഴേക്ക് പോകാത്തതുമായ പ്രദേശങ്ങൾ അവക്കാഡോ കൃഷിക്ക് അനുയോജ്യമാണ്.

കേരളത്തിൽ ഇത്തരത്തിലുള്ള അനേകം മൈക്രോ-കാലാവസ്ഥകൾ നിലവിലുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന, ഡ്രെയിനേജ്, പ്രാദേശിക കാലാവസ്ഥ, കാലാവസ്ഥാമാറ്റത്തിനുള്ള സാധ്യത എന്നിവയാണ്.


പ്രശ്നത്തിന്റെ മർമ്മം: തെറ്റായ ഇനങ്ങൾ

ഇന്ന് ഇന്ത്യയിൽ നടക്കുന്ന അവക്കാഡോ കൃഷി പരിമിതവും, തെറ്റായ ദിശയിലുമാണ്. കൃഷി ചെയ്യുന്ന മിക്ക ഇനങ്ങൾക്കും:

  • വലുപ്പത്തിൽ ഏകീകരണമില്ല

  • എണ്ണയളവും പോഷകമൂല്യവും കുറവ്

  • വിളഞ്ഞ ഉടൻ പഴം വീഴുന്ന പ്രവണത

  • വിളവെടുപ്പിന് ശേഷം സൂക്ഷിപ്പുകാലം വളരെ കുറവ്

  • സംസ്‌കരണത്തിനും കയറ്റുമതിക്കും യോജ്യമല

ഇറക്കുമതി ചെയ്ത അവക്കാഡോകൾ സൂപ്പർമാർക്കറ്റുകളിൽ വമ്പൻ വിലയ്ക്ക് വിൽക്കപ്പെടുമ്പോഴും, നമ്മുടെ കർഷകർക്ക് തുച്ഛവില മാത്രമേ ലഭിക്കൂ.


കാലാവസ്ഥാമാറ്റം: നാളെക്കുള്ള മുന്നറിയിപ്പ്

ഇനി മറ്റൊരു വലിയ വെല്ലുവിളി, കാലാവസ്ഥാമാറ്റമാണ്

ഇന്ന് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതായി തോന്നുന്ന ചില ഇനങ്ങൾ പോലും, നാളെയോടെ ഉൽപാദനക്ഷമമല്ലാതാകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ, ഇനി അവക്കാഡോ കൃഷി ഭാവിയെ കണക്കിലെടുത്തുള്ളതായിരിക്കണം.


മുന്നോട്ടുള്ള വഴി

ഈ പ്രതികൂല ഘടകങ്ങളെ അതിജീവിക്കണമെങ്കിൽ:ഓരോ പ്രദേശത്തെയും മണ്ണിനും സാഹചര്യങ്ങൾക്കും യോജിച്ച റൂട്ട്‌സ്‌റ്റോക്കുകൾ കണ്ടെത്തണം. അവയിൽ, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള, വിപണിയിൽ മൂല്യമുള്ള ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യണം. ഗുണമേന്മയുള്ള, ഏകീകൃത തൈകൾ ഉൽപാദിപ്പിക്കണം

ഇതാണ് ദീർഘകാല ലാഭത്തിലേക്കുള്ള ഏക വഴി.


ഹാസ് മാത്രം പോര

എല്ലാവരും “ഹാസ്” എന്ന് ഉരുവിടുന്നതിൽ അർഥമില്ല. ചില പ്രദേശങ്ങളിൽ ഹാസ് രണ്ട് വർഷത്തിലൊരിക്കൽ മാത്രം കായ്ക്കുന്ന (biennial bearing) പ്രവണത കാണിക്കുന്നുണ്ട്.

ഹാസിന്റെ രൂപഘടനയും പോഷകമൂല്യവും ഏറെ സമാനമായ:

  • Pinkerton

  • Lamb Hass

  • Ettinger

എന്നിവ വിപണി-മൂല്യമുള്ള മികച്ച പ്രീമിയം ഇനങ്ങളാണ്.

നമ്മുടെ സാഹചര്യങ്ങളിൽ Pinkerton ഏറെ അനുയോജ്യമാണെന്ന് അനുഭവസ്ഥർ പറയുന്നു.

=============

കടപ്പാട്: കർഷകശ്രീ

 
 
 

Recent Posts

See All

Comments


bottom of page